ജില്ലയില്‍ ശനിയാഴ്ച 530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 693 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ മങ്ങാട്ടും മുനിസിപ്പാലിറ്റികളില്‍ പുനലൂരും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കോവില്‍വട്ടം, മയ്യനാട്, ആദിച്ചനല്ലൂര്‍, പെരിനാട്, ചാത്തന്നൂര്‍, പത്തനാപുരം, തെക്കുംഭാഗം, പന്മന, ചിതറ, പിറവന്തൂര്‍, തേവലക്കര, തൃക്കരുവ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ എട്ട് പേര്‍ക്കും സമ്പര്‍ക്കം മൂലം 516 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 78 പേര്‍ക്കാണ് രോഗബാധ. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍പിള്ള(74), കാവനാട് സ്വദേശി സുബയ്യന്‍(60) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
