തിരുവനന്തപുരത്ത് ചൊവ്വാഴ്ച (01 ഡിസംബര്‍ 2020) 404 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 467 പേര് രോഗമുക്തരായി. നിലവില്‍ 4,113 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശിനി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശിനി പൊന്നമ്മ (70) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,174 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 30,578 പേര് വീടുകളിലും 116 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,870 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.