കൊച്ചി: തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത സി.എ/സി.എം.എ/എം.കോം; ശമ്പള സ്‌കെയില്‍ 11910-19350. പ്രായം 18-45 (നിയമാനുസൃത വയസിളവ് ബാധകം) സി.എ/സി.എം.എ ഉളളവര്‍ക്ക് ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയവും, എം.കോം ഉളളവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
നിശ്ചിത യോഗ്യതയുളള ഓപ്പണ്‍ വിഭാഗത്തിലുളള ഉദേ്യാഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 27-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.