തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ ഡിസംബര്‍ 21ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികള്‍ അധികാരമേല്ക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി.
ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 1,299 ജനപ്രതിനിധികളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 637 പേര് എല്‍.ഡി.എഫ്. പ്രതിനിധികളും 402 പേര് യു.ഡി.എഫ്. പ്രതിനിധികളും 194 പേര് എന്‍.ഡി.എയില്നിന്നുള്ളവരുമാണ്. മറ്റുള്ളവര്‍ 66 പേരുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 155 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി മത്സരിച്ച 117 പേര് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി മത്സരിച്ച 30 പേരും എന്‍.ഡി.എ. സ്ഥാനാര്‍ഥികളായി മത്സരിച്ച ആറു പേരും മറ്റുള്ളവരില്‍ രണ്ടു പേരും വിജയിച്ചു.
ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചവരില്‍ 20 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആറ് ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിലായി 147 ഡിവിഷനുകളാണുള്ളത്. ഇതില്‍ 75 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 38 ഇടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളും 31 ഇടത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥികളും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആകെയുള്ള 100 ഡിവിഷനുകളില്‍ 51 എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 10 ഡിവിഷനുകളില്‍ യു.ഡി.എഫും 34 ഡിവിഷനുകളില്‍ എന്‍.ഡി.എയും അഞ്ചിടത്ത് മറ്റുള്ളവരും വിജയിച്ചു.
എല്‍.ഡി.എഫ്. വിജയിച്ച പഞ്ചായത്തുകള്‍
ആനാട്, അഞ്ചുതെങ്ങ്, അണ്ടൂര്‍ക്കോണം, അരുവിക്കര, ആര്യനാട്, ആര്യങ്കോട്, അഴൂര്‍, ബാലരാമപുരം, ചെമ്മരുതി, ചിറയിന്‍കീഴ്, ഇടവ, ഇലകമണ്‍, കടയ്ക്കാവൂര്‍, കഠിനംകുളം, കല്ലറ, കരകുളം, കരിംകുളം, കാട്ടാക്കട, കിഴുവിലം, കൊല്ലയില്‍, കോട്ടുകാല്‍, കുന്നത്തുകാല്‍, കുറ്റിച്ചല്‍, മടവൂര്‍, മലയിന്‍കീഴ്, മണമ്പൂര്‍, മംഗലപുരം, മാണിക്കല്‍, മറനല്ലൂര്‍, നഗരൂര്‍, നാവായിക്കുളം, ഒറ്റൂര്‍, പള്ളിച്ചല്‍, പള്ളിക്കല്‍, പനവൂര്‍, പാങ്ങോട്, പാറശാല, പഴയകുന്നുമ്മേല്‍, പെരുങ്കടവിള, പൂവച്ചല്‍, പൂവാര്‍, പോത്തന്‍കോട്, പുല്ലമ്പാറ, തൊളിക്കോട്, ഉഴമലയ്ക്കല്‍, വാമനപുരം, വെമ്പായം, വെങ്ങാനൂര്‍, വെട്ടൂര്‍, വിളപ്പില്‍, വിതുര
യു.ഡി.എഫ് നേടിയ പഞ്ചായത്തുകള്‍
അമ്പൂരി, അതിയന്നൂര്‍, ചെങ്കല്‍, ചെറുന്നിയൂര്‍, കാഞ്ഞിരംകുളം, കാരോട്, കിളിമാനൂര്‍, കുളത്തൂര്‍, നന്ദിയോട്, നെല്ലനാട്, ഒറ്റശേഖരമംഗലം, പെരിങ്ങമ്മല, പുളിമാത്ത്, തിരുപുറം, വക്കം, വെള്ളനാട്, വെള്ളറട, വിളവൂര്‍ക്കല്‍.
എന്‍.ഡി.എ. നേടിയ പഞ്ചായത്തുകള്‍
കള്ളിക്കാട്, കല്ലിയൂര്‍, കരവാരം, മുദാക്കല്‍
എല്‍.ഡി.എഫ്. നേടിയ ബ്ലോക്ക് പഞ്ചായത്തുകള്‍
അതിയന്നൂര്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, നെടുമങ്ങാട്, നേമം, പാറശാല, പെരുങ്കവിള, പോത്തന്‍കോട്, വാമനപുരം, വര്‍ക്കല
യു.ഡി.എഫ്. നേടിയ ബ്ലോക്ക് പഞ്ചായത്ത്
വെള്ളനാട്
എല്‍.ഡി.എഫ്. നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍
ചെമ്മരുതി, നാവായിക്കുളം, കല്ലറ, വെഞ്ഞാറമ്മൂട്, ആനാട്, ആര്യനാട്, പൂവച്ചല്‍, കുന്നത്തുകാല്‍, പാറശാല, മരിയപുരം, വെങ്ങാനൂര്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, കരകുളം, മുദാക്കല്‍, കണിയാപുരം, മുരുക്കുംപുഴ, കിഴുവിലം, ചിറയിന്‍കീഴ്, മണമ്പൂര്‍.
യു.ഡി.എഫ്. നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍
കിളിമാനൂര്‍, പാലോട്, വെള്ളനാട്, വെള്ളറട, കാഞ്ഞിരംകുളം, ബാലരാമപുരം.