കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ്, (യോഗ്യത എസ്.എസ്.എല്‍.സി, ഡി.എ.എം.ഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്), നഴ്‌സ് (യോഗ്യത എസ്.എസ്.എല്‍.സി, ഡി.എ.എം.ഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ നഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്) എന്നീ തസ്തികകളിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഇന്റര്‍വ്യൂ ഏപ്രില്‍ 25-ന് രാവിലെ 11-ന്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും അവയുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം എറണാകുളം തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.