തൃശ്ശൂർ: 2020-22 ലെ ഗവണ്മെന്റ്/എയ്ഡഡ് സ്വാശ്രയ(മെറിറ്റ്) വിഭാഗങ്ങളിലായി ഡി.എല്‍.എഡ് പ്രവേശനത്തിന് സാമ്പത്തിക സംവരണത്തിന് അര്‍ഹരായ മുന്നോക്കവിഭാഗക്കാര് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജറാക്കണം. സംവരണം ലഭിക്കുന്നതിനവശ്യമായ സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഡിസംബര്‍ 30 നകം തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടാണ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0487- 2360810
