പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 4615 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 21) ജില്ലയില് 305 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 65 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 109181 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 106663 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 296 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 596 സാമ്പിളുകൾ അയച്ചു. 45343 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 40108 പേർ രോഗമുക്തി നേടി.

ഇതുവരെ 233041 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 872 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 10976 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.