സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ മടിക്കൈ അമ്പലത്തുകരയില്‍ സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയം സംബന്ധിച്ച് ചര്‍ച്ചായോഗം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണലില്‍ സംഘടിപ്പിച്ചു. പിവികെ പനയാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആര്‍ക്കിടെക്റ്റ് സരസകുമാര്‍ സമുച്ചയത്തിന്റെ ഘടനയും സവിശേഷതയും വിശദീകരിച്ചു.
നാലേക്കര്‍ വരുന്ന സ്ഥലത്ത് നൃത്തസംഗീതാവിഷ്കരണ സ്റ്റേജ് സംവിധാനം, ഡിജിറ്റല്‍ ലൈബ്രറി, കാസര്‍കോടന്‍ തനതു കലകളുടെ സൂക്ഷിപ്പുകേന്ദ്രം, ഇലക്ട്രോണിക് ഡിസ്പ്ലേ സ്ഥലം, എക്സിക്യുട്ടീവ് ഹാള്‍, ഫോക് ലോര്‍ ഗാലറി, മിനി പെര്‍ഫോമന്‍സ് തിയറ്റര്‍ സംവിധാനം, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ ഉള്‍പ്പെട്ട ഏറ്റവും ആധുനികമായ സംവിധാനത്തിലുളളതുമായ സമുച്ചയമാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കിടെക്റ്റ് പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ശിവദാസന്‍ നായര്‍, സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗം ഇ പി രാജഗോപാലന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്, ലളിതകലാ അക്കാദമി അംഗം രവീന്ദ്രന് കൊടക്കാട്, ഡോ.സി.ബാലന്, വി.രവീന്ദ്രന് നായര്‍, ആര്‍ഡിഒ സി.ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ആര്‍ട്ടിസ്റ്റ് രവീന്ദ്രന് തൃക്കരിപ്പൂര്‍, കെ.വി.കുമാരന് തുടങ്ങിയവര്‍ പങ്കെടുത്തു.