പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ഡിസംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എന്‍ എച്ച് 544 ചന്ദ്രനഗര്‍ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങള്‍ വലതുവശത്തോട്ട് തിരിഞ്ഞ് കല്‍മണ്ഡപം ബൈപ്പാസ് വഴി പോകണം. മറ്റു വാഹനങ്ങള്‍ എന്‍ എച്ച് 544 ല്‍ കാടാംകോട്- മണപ്പുള്ളിക്കാവ് – കോട്ടമൈതാനം – എസ് ബി ഐ ജംഗ്ഷന് വഴിയോ ചന്ദ്രനഗര്‍ – കല്‍മണ്ഡപം – മണലി ബൈപാസ് വഴിയോ പോകേണ്ടതാണ്.
