തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാനായി പി എൻ സുരേന്ദ്രനെ തിരഞ്ഞെടുത്തു. ഏഴാം ഡിവിഷൻ അകംപാടത്തെ പ്രതിനിധിയാണ് ഇദ്ദേഹം. വടക്കാഞ്ചേരി നഗരസഭ കാര്യാലയത്തിലാണ് സത്യപതിജ്ഞാ ചടങ്ങുകൾ നടന്നത്.കോൺഗ്രസ് പ്രതിനിധി കെ. അജിത് കുമാറായിരുന്നു സുരേന്ദ്രന്റെ എതിർ സ്ഥാനാർഥി.നഗരസഭ അംഗം അനൂപ് കിഷോറാണ്‌ സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത്.വനിതാസംവരണമുള്ള വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒ. ആർ ഷീലാ മോഹനെ തിരഞ്ഞെടുത്തു.

41 അംഗങ്ങളുള്ള വടക്കഞ്ചേരി നഗരസഭയിൽ 40 അംഗങ്ങൾ വോട്ട് ചെയ്തു. ജില്ലാ രജിസ്ട്രാർ (ജനറൽ) സി പി വിൻസെന്റ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ മുൻ നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്‌, മുൻ വൈസ് ചെയർമാർ സോമനാരായണൻ, പൊതുപ്രവർത്തകരായ സേവ്യർ ചിറ്റിലപ്പിള്ളി, വി.ജെ ഡെന്നി, മാധ്യമ പ്രതിനിധി വി. മുരളി, വ്യാപാരി വ്യവസായി പ്രതിനിധി അജിത് മലയ്യ തുടങ്ങിയവർ പങ്കെടുത്തു.