എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 ൻ്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി മധുസൂദന ഗുപ്ത ജില്ലയിൽ സന്ദർശനം നടത്തി. കളക്ടർ എസ്.സു ഹാസുമായി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
രാവിലെ പത്തു മണിക്ക് കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലെത്തിയ അദ്ദേഹം വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനകൾ നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സന്ദർശിച്ചു. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനകൾ നടക്കുന്ന കുഴിക്കാട്ടുമൂലയിലെ വെയർഹൗസ് ഗോഡൗണിലും സന്ദർശനം നടത്തി. പരിശോധനകളുടെ ഗുണമേന്മ നിരീക്ഷിച്ച അദ്ദേഹം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ജില്ലാ കളക്ടർ എസ്.സുഹാസ്, അഡീഷണൽ സി.ഇ.ഒ സുരേന്ദ്രൻ പിള്ള, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ പി.എ.പ്രദീപ് എന്നിവരും അനുഗമിച്ചു.