തിരുവനന്തപുരം:മ്യൂസിയം നന്ദന്‍കോട് റോഡില്‍ കനകനഗര്‍ ബസ് സ്റ്റോപ്പിനു സമീപം കലുങ്ക് പുനരുദ്ധാരണം നടക്കുന്നതിനാല്‍ ജനുവരി നാലുമുതല്‍ ഫെബ്രുവരി ഒന്നുവരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടവര്‍  മ്യൂസിയം-വെള്ളയമ്പലം-കവടിയാര്‍ റോഡ് ഉപയോഗിക്കണം.