കൊല്ലം ജില്ലയില്‍ ബുധനാഴ്ച 528 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 230 പേര് രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, തൃക്കടവൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, ഇളമാട്, ചവറ, തൃക്കോവില്‍വട്ടം, മൈലം, പന്മന, ആദിച്ചനല്ലൂര്‍, ശൂരനാട് വടക്ക്, തെക്കുംഭാഗം, തേവലക്കര, പടിഞ്ഞാറേ കല്ലട, പത്തനാപുരം, ഓച്ചിറ, കല്ലുവാതുക്കല്‍, കുളക്കട, പിറവന്തൂര്‍, ശൂരനാട് തെക്ക്, കുണ്ടറ, കുമ്മിള്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 525 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 77 പേര്‍ക്കാണ് രോഗബാധ. കാവനാട്-11, തൃക്കടവൂര്‍-10, വടക്കേവിള-ഒന്‍പത്, കുരീപ്പുഴ-എട്ട്, കിളികൊല്ലൂര്‍, പള്ളിമുക്ക് ഭാഗങ്ങളില്‍ നാലുവീതവും ഇരവിപുരം, തങ്കശ്ശേരി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്പ്പറേഷന് പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും കൊട്ടാരക്കര-നാല്, പുനലൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-22, ഇളമാട്, ചവറ, തൃക്കോവില്‍വട്ടം, മൈലം എന്നിവിടങ്ങളില്‍ 19 വീതവും പന്മന-18, ആദിച്ചനല്ലൂര്‍, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ 17 വീതവും തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ 14 വീതവും പടിഞ്ഞാറേ കല്ലട-13, പത്തനാപുരം-12, ഓച്ചിറ, കല്ലുവാതുക്കല്‍, കുളക്കട, പിറവന്തൂര്‍, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ 11 വീതവും കുണ്ടറ, കുമ്മിള്‍ പ്രദേശങ്ങളില്‍ 10 വീതവും അലയമണ്‍, നെടുമ്പന, പെരിനാട് എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും അഞ്ചല്‍, തലവൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ എട്ടുവീതവും ക്ലാപ്പന-ഏഴ്, വിളക്കുടി-ആറ്, കിഴക്കേ കല്ലട, കുലശേഖരപുരം, ചിതറ, തഴവ, പൂതക്കുളം ഭാഗങ്ങളില്‍ അഞ്ചുവീതവും കടയ്ക്കല്‍, ചാത്തന്നൂര്‍, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും ആര്യങ്കാവ്, ഉമ്മന്നൂര്‍, കുന്നത്തൂര്‍, നിലമേല്‍, പേരയം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ തഴെയുമാണ് രോഗബാധിതര്‍.