കാസര്‍ഗോഡ്: ഹരിത കേരള മിഷന് നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന് നിര്‍വ്വഹിച്ചു. ഉപന്യാസ രചനാ മത്സരത്തില്‍ ദിലീപ് കുമാര്‍.പി, രാജന് മുനിയൂര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗ്രീന്‍ ക്രിസ്മസ് മത്സരത്തില്‍ അമിത കുമാരി.ബി, സ്നേഹ. എം എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.വത്സന്, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ലക്ഷ്മി. എ, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ധനേഷ്.പി.എം എന്നിവര്‍ പങ്കെടുത്തു.
