ആലപ്പുഴ:  പക്ഷിപ്പനി രോഗം നിയന്ത്രണ വിധേയമായതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ താറാവ് ,കോഴി, കാട , വളർത്തു പക്ഷികൾ, അവയുടെ ഇറച്ചി , മുട്ട കാഷ്ഠം ( വളം )തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചിരുന്നത് 26 മുതൽ പിൻവലിച്ചു ജില്ലാ കലക്ടർ ഉത്തരവായി.