തിരുവനന്തപുരം: കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്സിംഗ്(ആയുര്‍വേദം, ബി.ഫാം(ആയുര്‍വേദം) എന്നീ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ പ്രകാരമുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റ് വിവരങ്ങള്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെബ്രുവരി മൂന്നിനകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.
