ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ 70 കോടി രൂപ ബഡ്ജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 4 റോഡുകളുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി നിര്‍മ്മിച്ച 2 റോഡുകളും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തന്നെ പ്രവര്‍ത്തി ആരംഭിക്കുന്ന മറ്റൊരു റോഡും ചേര്‍ത്തുള്ള ഏഴ് റോഡുകളുടെ ഉദ്ഘാടനമാണ് പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് നിര്‍വ്വഹിക്കുന്നത്. കുട്ടനാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡായ വൈശ്യംഭാഗം – നെടുമുടി ചമ്പക്കുളം – പൂപ്പള്ളി റോഡിന്റെ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനവും മന്ത്രിയാണ് നിര്‍വ്വഹിക്കുന്നത്. അതോടൊപ്പം 7 കോടി രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ആലപ്പുഴ ജില്ലാ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിന്റെ പുതിയ ബ്ലോക്കിന്റെ പൂര്‍ത്തീകരിച്ച ഉദ്ഘാടനവും വൈകിട്ട് 05.00 മണിക്ക് പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും. ഈ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.
