കോട്ടയം: വൈക്കം നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന തെരുവ് കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഫെബ്രുവരി 15 ന് വൈകുന്നേരം നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് പത്രിക നൽകേണ്ടത്. തെരുവ് കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനുമായുള്ള സമിതിയില്‍ ഒന്‍പത് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.
