മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായുള്ള ആനിമേഷന്‍ വീഡിയോ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയെ കേരളത്തിലെ ആദ്യ സീറോ മിസ് ബ്രാന്‍ഡഡ് ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ മേല്‍വിലാസം’ പദ്ധതിയുടെ ഭാഗമായി പാക്കറ്റ് ഭക്ഷ്യ വസ്തുക്കളുടെ ലേബലില്‍ നിയമാനുസൃതം ഉണ്ടായിരിക്കേണ്ട വിവരങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതാണ് ആനിമേഷന്‍ വീഡിയോ.
ചടങ്ങില്‍ മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യൂ, പി. അബ്ദുള്‍ റഷീദ്, കെ.ജി. രമിത, ഡോ.വി.എസ്. അരുണ്‍ കുമാര്‍ , ആര്‍. ശരണ്യ എന്നിവര്‍ പങ്കെടുത്തു.