വയനാട്: ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ താല്കാലികാടിസ്ഥാനത്തില് ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 18ന് രാവിലെ 10ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. യോഗ്യത: ലാബ് ടെക്നീഷ്യന് പ്ലസ് ടു, കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ബി.എസ്.സി. എം.എല്‍.ടി. ഫാര്‍മസിസ്റ്റ് തസ്തികയില്‍ പ്ലസ് ടു, ഗവ.അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935 240390.
