മലപ്പുറം: നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രൈയിനര്‍മാര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് എട്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തും.  രാവിലെ 10ന് കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി  മണ്ഡലത്തിലുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഉച്ചക്ക് രണ്ടിന് ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി എന്നീ മണ്ഡലങ്ങളിലെ മാസ്റ്റര്‍ ട്രൈയിനര്‍ക്കുമാണ് പരിശീലനം. ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് അനസ് ബാബു, എല്‍.ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. അബ്ദുള്‍ നാസര്‍, പെരിന്തല്‍മണ്ണ താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. വേണുഗോപാലന്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റ് കുഞ്ഞീതുട്ടി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.