പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡല്‍ പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ കുന്നംന്താനം ദേവിവിലാസം ഗവ.എല്‍.പി.എസ്, കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(വെസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം(ഈസ്റ്റേണ്‍ ബില്‍ഡിംഗ്), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (സെന്‍ട്രല്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), കുറ്റൂര്‍ ഗേള്‍സ് എല്‍.പി.എസ് (നോര്‍ത്ത് പോര്‍ഷന്‍) എന്നിവയും റാന്നി മണ്ഡലത്തില്‍ വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പഴവങ്ങാടി എസ്.സി യു.പി.എസ്, വലക്കൊടിക്കാവ് മാര്‍ത്തോമ എല്‍.പി.എസ്, പെരുമ്പെട്ടി ഗവ.എല്‍.പി.എസ്, കീക്കോഴൂര്‍ ഗവ.ജി.എച്ച്.എസ്.എസ് എന്നിവയും ആറന്മുള മണ്ഡലത്തില്‍ കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(സൗത്ത് ബില്‍ഡിംഗ്), കിടങ്ങന്നൂര്‍ ഗവ.എല്‍.പി.എസ്(നോര്‍ത്ത് ബില്‍ഡിംഗ്),

ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(നോര്‍ത്തേണ്‍ സൈഡ്), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍.പി.എസ്(സതേണ്‍ സൈഡ്), പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍(സതേണ്‍ ബില്‍ഡിംഗ്), കോന്നി ഗവ.എല്‍.പി.എസ്(സതേണ്‍ ബില്‍ഡിംഗ്), വള്ളിക്കോട് ഗവ.എല്‍.പി.എസ് മായലി(ഈസ്‌റ്റേണ്‍ പോര്‍ഷന്‍), മങ്ങാട് ന്യുമെന്‍ സെന്‍ട്രല്‍ സ്‌കൂള്‍(വെസ്‌റ്റേണ്‍ പോര്‍ഷന്‍), കലഞ്ഞൂര്‍ ഗവ.എല്‍.പി.എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍) അടൂര്‍ മണ്ഡലത്തില്‍ പന്തളം ഗവ.യു.പി.എസ്(നോര്‍ത്തേണ്‍ പോര്‍ഷന്‍), കുരമ്പാല അമൃത വിദ്യാലയം(ഗ്രൗണ്ട് ഫ്‌ളോര്‍ ഈസ്‌റ്റേണ്‍ പോര്‍ഷന്‍), തുമ്പമണ്‍ ഗവ.യു.പി.എസ് (ഈസ്‌റ്റേണ്‍ പോര്‍ഷന്‍), അടൂര്‍ ഗവ.യു.പി.എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), നെല്ലിമുകള്‍ ഗവ.എല്‍.പി.എസുമാണ് പത്തനംതിട്ട ജില്ലയില്‍ മോഡല്‍ പോളിംഗ് സ്റ്റേഷനുകളായി തിരഞ്ഞെടുത്തിട്ടുള്ളത്.