പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം യു.ജി.സി യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30ന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരേയും പരിഗണിക്കും.ഫോണ്‍-04933 227370.