കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ തിരിച്ചറിയൽ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും.
?കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്
?പാസ്‌പോർട്ട്
?ഡ്രൈവിംഗ് ലൈസൻസ്
?പാൻ കാർഡ്
?ആധാർ കാർഡ്
?കേന്ദ്ര- സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, പൊതു മേഖലാ കമ്പനികൾ എന്നിവ ജീവക്കാർക്ക് നൽകിയിട്ടുള്ള സർവ്വീസ് തിരിച്ചറിയൽ രേഖ
?കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാർട്ട് കാർഡ്
?ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
?ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്
?തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
?ഫോട്ടോ പതിച്ച പെൻഷൻ കാർഡ്
?എം.പിമാര്‍ക്കും എം.എൽ. എമാര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖ
പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ പട്ടികയിലുള്ള ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി.
വോട്ടർ സ്ലിപ്പ് പോളിംഗ് ബൂത്തിൽ വോട്ടറെ തിരിച്ചറിയുന്നതിനുള്ള രേഖയായി പരിഗണിക്കില്ല.