തൃശ്ശൂര്‍:  പോസ്റ്റൽ ബാലറ്റിനുള്ള 12 ഡി അപേക്ഷാ ഫോമുകളുടെ വിതരണം ഉടൻ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ എസ് ഷാനവാസ്‌ നിർദ്ദേശം നൽകി. 12 ഡി ഫോറുകളുടെ വിതരണവും തിരികെ വാങ്ങലും ഉടൻ പൂർത്തിയാക്കണം. തിരിച്ചറിയൽ കാർഡുകളുടെ വിതരണവും പൂർത്തിയാക്കണം. പുതുതായി വന്നിട്ടുള്ള കാർഡുകൾ മാത്രമാണ് വിതരണം ചെയ്യാനുള്ളത്. 80 വയസിനു മേൽ പ്രായമുള്ളവർ, ഭിന്നശേഷി ക്കാർ, കോവിഡ് രോഗികൾ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റിന് സൗകര്യമുള്ളത്. ഇതിനു പുറമേ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 16 അവശ്യ സർവീസ് വിഭാഗങ്ങൾക്കും പോസ്റ്റൽ ബാലറ്റ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്ഇവർക്കായി പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളും ഒരുക്കിയിട്ടുണ്ട്.പോളിംഗ്‌ ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസുകാർക്കാണ് ഈ സൗകര്യം.