മുറിമീശയും ഭൂഗോളത്തെ കൈവിരലില്‍ കറക്കുന്നതും കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ചുണ്ടില്‍ ചിരിപടര്‍ന്നു. ലോക പ്രശസ്ത സംവിധായകന്‍ ചാര്‍ളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്‌ടേറ്റര്‍ കൈയടിയോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. നിളയില്‍ നിറഞ്ഞ സദസിലാണ് ഈ സിനിമ പ്രദര്‍ശിപ്പിച്ചത്.
വിമാന അപകടത്തെതുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട ജൂതനായ ബാര്‍ബര്‍ കഥാപാത്രമാകുന്ന സിനിമയാണിത്. ഹിറ്റ്‌ലറെ പ്രച്ഛന്നമായി വിമര്‍ശിക്കുന്നതാണ് സിനിമ.
ഒരു അനാഥ ബാലന്റെ സംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ്
ഡോ. ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ്.
ചലച്ചിത്രമേളയില്‍ ഇന്ന് (മെയ്-19)
കൈരളി 9.15 കോലുമിഠായി (അരുണ്‍ വിശ്വം), 11.15 പുട്ടാണി പാര്‍ട്ടി (രാമചന്ദ്ര പി.എന്‍), 2.15 ചിപ്പി (പ്രദീപ് ചൊക്ലി), 6.15 കാക്ക മിഠായി (എം. മണികണ്ഠന്‍). ശ്രീ 9.30 ദമിറാക്കുലസ് കോട്ട് (അജയ് കാര്‍ത്തിക്), 11.30 മരം പറഞ്ഞത് (ദേവപ്രസാദ് നാരായണന്‍), 2.30 സെലസ്റ്റിയല്‍ ക്യാമല്‍ (യൂരി ഫെറ്റിംഗ്), 6.30 ക്ലൗഡ് ബോയ് (മേക്‌മെനി ക്ലിന്‍സ്പൂര്‍). നിള ദ ബോയ് ആന്റ് ദ വേള്‍ഡ് (അലി അബ്‌റു), 11.45 ഇഗര്‍ ആന്റ് ദ ക്രാനസ് ജേണി (എവ്ജന്നി റുമാന്‍), 2.45 അന്‍കൂര്‍റാം (ടി. ദീപേഷ്), 6.45 മല്ലി (സന്തോഷ് ശിവന്‍). ടാഗോര്‍ 9.30 ഹാങ് ഇന്‍ ദയര്‍ കിഡ്‌സ് (ലാഹ മെബോ), 11.45 വിന്‍ഡോ ഹോഴ്‌സസ് (ആന്‍ മേരി ഫ്‌ളെമിംഗ്), 2.45 സ്‌നിഫ് (അമോല ഗുപ്ത), 6.30 കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ (സിദ്ധാര്‍ത്ഥ് ശിവ). കലാഭവന്‍ 9.30 മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (ജിജു പുന്നൂസ്), 11.45 ജൂറാസിക് പാര്‍ക്ക് (സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്), 2.45 സൗണ്ട് ഓഫ് സൈലന്‍സ് (ഡോ. ബിജു), 6.15 സോങ് ഓഫ് ദ സീ (ടോം മൂര്‍).