ആലപ്പുഴ: ജില്ലയില്‍ ആരംഭിച്ച മെഗാ വാക്സിനേഷൻ ക്യാമ്പുകള്‍ തുടരുന്നു. ജില്ലയിലെ ആറു കേന്ദ്രങ്ങളിലാണ് മെഗാ ക്യാമ്പുകൾ നടന്നുവരുന്നത്. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മർത്തോമ ഡെവലപ്മെന്റ് സെന്റർ, കായംകുളം ടൗൺഹാൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിലെ ക്യാമ്പ് മാവേലിക്കര ടൗണ്‍ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9.30 മുതൽ വാക്സിനേഷൻ ആരംഭിക്കും. വണ്ടാനം മെഡിക്കല്‍ കോളജില്‍ 5 കേന്ദ്രങ്ങള്‍ വാക്സിനേഷനായി പ്രവര്‍ത്തിക്കുന്നു.
