ഇടുക്കി: കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രാവാക്യവുമായി ഇടുക്കി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ‘വോട്ട് വണ്ടി ‘ ഇന്നലെ കാന്തല്ലൂരില്‍ പര്യടനം നടത്തി.
നാട്ടിലെ കന്നി വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പും വോട്ട് യന്ത്രവും കാണാനും പരിചയപ്പെടാനും ഇതിലൂടെ അവസരം ലഭിച്ചു. കാന്തല്ലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ കുട്ടികള്‍ക്ക് മുന്നിലാണ് വോട്ടിങ് യന്ത്രം അവതരിപ്പിച്ചത്.
ആദ്യമായി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ അനുഭവം ആയിരുന്നു. ഏറെ കൗതുകത്തോടെ വോട്ടിങ് മെഷീന്‍ അടുത്തറിഞ്ഞ നവ വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിച്ചാണ് വോട്ട് വണ്ടി മടങ്ങിയത് കോളേജ് പ്രിന്‍സിപ്പാള്‍ എസ് സിന്ധു, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ പി. മുരുകേശന്‍, കാന്തല്ലൂര്‍ വില്ലേജ് ഓഫീസര്‍ വി. ബി ജയന്‍, കീഴന്തൂര്‍ വില്ലേജ് ഓഫീസര്‍ കമലേഷ്, കളക്ടറേറ്റ് ഉദ്യോഗസ്ഥരായ പി. എ ജോര്‍ജ്ജ്, രാജേഷ്, രാജീവ്, ജയചന്ദ്രന്‍, വിനോദ് കെ പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.