കൊല്ലം: തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജീവനക്കാര്‍ നിശ്ചിത തീയതികളില്‍ രാവിലെ 10 നും വൈകിട്ട് നാലിനും ഇടയ്ക്ക് അതത് കേന്ദ്രങ്ങളിലെത്തി സ്രവ പരിശോധന നടത്തണം.
പരിശോധന നടത്തുന്ന സ്ഥലവും തീയതിയും:
ഇന്ന്(ഏപ്രില്‍ 16) ജലസേചന വകുപ്പിലെ ജീവനക്കാര്‍ക്ക് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും വിദ്യാഭ്യാസ വകുപ്പിലുള്ളവര്‍ക്ക് ടി എം വര്‍ഗീസ് ഹാളിലുമാണ് പരിശോധന. നാളെ(ഏപ്രില്‍ 17) അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ ഓഫീസ്(ആശ്രാമം ഹോക്കി സ്റ്റേഡിയം), ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ ഓഫീസ്(ടി.എം വര്‍ഗീസ് ഹാള്‍). 18 ന് മോട്ടോര്‍ വാഹന വകുപ്പ്(ആശ്രാമം ഹോക്കി സ്റ്റേഡിയം), ആരോഗ്യവകുപ്പ്(ടി.എം വര്‍ഗീസ് ഹാള്‍). 19 ന് പൊതുമരാമത്ത് വകുപ്പ്(ആശ്രാമം ഹോക്കി സ്റ്റേഡിയം), കൃഷി വകുപ്പ്(ടി.എം വര്‍ഗീസ് ഹാള്‍). 20 ന് മൃഗസംരക്ഷണ വകുപ്പ്(ആശ്രാമം ഹോക്കി സ്റ്റേഡിയം), മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍(ടി.എം വര്‍ഗീസ് ഹാള്‍). എല്ലാ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മൊബൈല്‍ ലാബുകളിലും ഈ ദിവസങ്ങളില്‍ സ്രവ പരിശോധന ഉണ്ടായിരിക്കും.