കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഈ മാസം 29 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.
ഫുള്‍ ടൈം മീനിയല്‍, കുക്ക് -2 (തൊഴില്‍ പരിചയം അഭികാമ്യം), ആയ – 1 (സ്ത്രീ,തൊഴില്‍പരിചയം അഭികാമ്യം), ഫീ മെയില്‍ മേട്രണ്‍ -1 (25 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീ
എസ്.എസ്.എല്‍.സി യും പ്രഥമ ശുശ്രൂഷാ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം),മെയില്‍ മേട്രണ്‍- 1 (25 വയസ്സിന് മേല്‍ പ്രായവും എസ്.എസ്.എല്‍.സി.യും പ്രഥമ ശുശ്രൂഷാ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം), പാര്‍ട്ട് ടൈം ഹിന്ദി ടീച്ചര്‍ -1 (ഹിന്ദി വിശാരതും തത്തുല്യവും,ബ്രെയില്‍ പരിജ്ഞാനം എന്നിവ അഭികാമ്യം).
കുക്ക്,ആയ,മെയില്‍ മേട്രണ്‍, ഫീ മെയില്‍ മേട്രണ്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഹോസ്‌ററലില്‍ താമസിച്ച് കുട്ടികളെ പരിചരിക്കാന്‍ സന്നദ്ധരായിരിക്കണം.താല്‍പര്യമുള്ളവര്‍ യോഗ്യത, തൊഴില്‍ പരിചയം ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയം ഓഫീസില്‍ ഹാജരാകണം.
