പാലക്കാട്: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും നിര്‍ത്തി വെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകര്‍ക്കായി ഡ്രൈവിംഗ് സ്‌കൂളുകള്‍ നടത്തുന്ന എല്ലാവിധ പരിശീലന ക്ലാസ്സുകളും ഉടനടി നിര്‍ത്തി വെക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.