കൊല്ലം: തദ്ദേശസ്ഥാപന പരിധിയിലെ പൊതു ഇടങ്ങളും വീടുകളും കേന്ദ്രീകരിച്ചു നടത്തുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ആദ്യദിവസം ജനപങ്കാളിത്തവും മികച്ച ഏകോപനവും കൊണ്ട് ശ്രദ്ധേയമായി. ശുചിത്വ-ഹരിതകേരളം മിഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

കോവിഡ് മാനദണ്ഡം പാലിച്ച് തദ്ദേശഭരണ സ്ഥാപന അധികാരികളും വാര്‍ഡ് അംഗങ്ങളും രാഷ്ട്രീയകക്ഷി പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കുടുംബശ്രീ-ഹരിത കര്‍മ്മ സേനാംഗങ്ങളും പങ്കാളികളായി.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്ക് വിധേയരായി സര്‍ക്കാര്‍ ജീവനക്കാര്‍ അതര് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണം നടത്തി. തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡ് ഹോട്ട് സ്‌പോട്ടുകളും മാലിന്യനിക്ഷേപ പ്രദേശങ്ങളും ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ പൊതുഇടങ്ങളുമാണ് ശുചീകരണത്തിന് തിരഞ്ഞെടുത്തത്. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയ സംസ്‌കരണ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ആലപ്പാട്, ഓച്ചിറ, തൊടിയൂര്‍, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, തേവലക്കര, പ    ശനിയാഴ്ച പന്മന, തെക്കുംഭാഗം, ചവറ, നീണ്ടകര, കിഴക്കേകല്ലട, മണ്‍ട്രോതുരുത്ത്, കുണ്ടറ, പേരയം, പെരിനാട്, പനയം, ആദിച്ചനല്ലൂര്‍, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, മയ്യനാട്, കൊറ്റങ്കര, തൃക്കോവില്‍വട്ടം, മേലില, മൈലം, ഉമ്മന്നൂര്‍, വെട്ടിക്കവല, നെടുവത്തൂര്‍, കരീപ്ര, പൂയപ്പള്ളി, പട്ടാഴി, പിറവന്തൂര്‍, പത്തനാപുരം, ചടയമംഗലം, കുമ്മിള്‍, വെളിനല്ലൂര്‍, കടക്കല്‍, അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, ആര്യങ്കാവ് പഞ്ചായത്തുകളും കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ മുനിസിപ്പാലിറ്റികളും പങ്കെടുത്തു. മറ്റുള്ള പഞ്ചായത്തുകളും കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും യജ്ഞത്തിന്റെ രണ്ടാം ദിവസമായ നാളെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.