ആലപ്പുഴ: നിത്യോപയോഗ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള വിതരണ ശൃംഖലയായ ‘ഒപ്പം ഈസി ഷോപ്പി’യുടെ ഉദ്ഘാടനം നാളെ (6/5/2021) രാവിലെ 11 ന് നിയുക്ത എം.എല്‍.എ പി. പ്രസാദ് നിര്‍വഹിക്കും.
പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് പരിധിയില്‍ ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്ന സൗജന്യ സേവനമാണ് ‘ഒപ്പം ഈസി ഷോപ്പി’. മറ്റു കുടുംബങ്ങളിള്‍ക്ക് തപച്ഛമായ ചാര്‍ജ് ഈടാക്കും.