ആലപ്പുഴ: കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.

ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4ല്‍ അറക്കല്‍ പുരയിടത്തിലേക്കുള്ള കടത്തിനാടി വഴിയും കോയിത്തറ വഴിയും, വാര്‍ഡ് 9ല്‍ കടവുങ്കള്‍ മുതല്‍ കളത്തില്‍ വരെ, താട്ടാരപ്പാലം, ചാലുത്തറപാലം, വയലാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5ല്‍ മൈത്രി ജംഗ്ഷന്‍ മുതല്‍ നാഗംകുളങ്ങര കടവ് വരെ കിഴക്കുവശം, വല്ലേതുതുരുത്ത്, വാര്‍ഡ് 6ല്‍ ഇന്ദിരാ ജംഗ്ഷന്‍ മുതല്‍ തിരുഹൃദയ പള്ളി ഗണപതിക്കല്‍ അമ്പലം റോഡ് മൈത്രി ജംഗ്ഷന്‍ പ്രദേശം, വാര്‍ഡ് 3ല്‍ പനമ്പാറ്റ് കോളനി റോഡ് മുതല്‍ വടക്കോട്ട് നാഗംകുളങ്ങര ജംഗ്ഷനു പടിഞ്ഞാറോട്ട് ചാത്തന്‍ചിറ പാലം വരെ, അരൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12ല്‍ കഴുവിടാമൂല പ്രദേശം, നെടുമുടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5ല്‍ പൈക്കരെ പാലം മുതല്‍ പൌവം പാലം അവരെ തോട്ടിന് ഇരുവശവും വീട്ടു നമ്പര്‍ 6 മുതല്‍ വീട്ടു നമ്പര്‍ 90 വരെ 82 വീടുകള്‍, വീട്ടു നമ്പര്‍ 131 മുതല്‍ വീട്ടു നമ്പര്‍ 90 വരെ 75 വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം, വീയപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2ല്‍ പാളയത്തില്‍ കോളനി മെയിന്‍ റോഡില്‍ നിന്നും കയറുന്ന ഭാഗം, നന്നംകേരി കോളനി കടവ് മുതല്‍ കോളനി മുഴുവനായി, കൊച്ചാലുപടിയും മെയിന്‍ റോഡ് ഭാഗം വലിയ വീട്ടില്‍ ഭാഗം, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12,13, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 21, നൂറനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11,12, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10,15 എന്നീ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണാക്കി.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി:

പെരുമ്പളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, നുറനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 എന്നീ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.