പാലക്കാട്:    കോവിഡ് രോഗ പശ്ചാത്തലത്തില് ആശുപത്രികളില് ഏര്പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള് പരിശോധിച്ച് ഉറപ്പുവരുത്താന് കോവിഡ് രോഗികളെ ചികിത്സിക്കുന്ന എല്ലാ സര്ക്കാര്, സ്വകാര്യ, സഹകരണ, ഇഎസ്‌ഐ സ്വകാര്യ ആശുപത്രികളില് റാപിഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നു.
ഇതിനായി ജില്ലയിലെ താലൂക്ക് പരിധിയിലുള്ള കോവിഡ് രോഗികള് ചികിത്സയിലുള്ള ആശുപത്രികളില് പരിശോധന നടത്താന് റവന്യൂ, ഫയര് ആന്ഡ് റെസ്‌ക്യൂ, ആരോഗ്യം, ഇലക്ട്രിക്കല് ഇന്സ്‌പെക്ടറേറ്റ്, തദ്ദേശസ്ഥാപനങ്ങളിലെ എന്ജിനീയറിങ്/ പി. ഡബ്ല്യു ഡി എന്നീ വകുപ്പുകളിലെ ഓരോ പ്രതിനിധികള് ഉള്പ്പെടുന്ന പരിശോധനാ ടീo രൂപീകരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവര്ക്ക് പുറമേ പരിശോധന നടത്തുന്ന ആശുപത്രിയിലെ ഒരു പ്രതിനിധി കൂടി ടീമില് ഉണ്ടാകും.
ഓരോ ടീമും അതത് താലൂക്ക് പരിധിയില് വരുന്ന കോവിഡ് രോഗികള് ചികിത്സയിലുള്ള സര്ക്കാര്, സ്വകാര്യ, സഹകരണ, ഇഎസ്‌ഐ ആശുപത്രികളില് പരിശോധന നടത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്ട്ട് സമര്പ്പിക്കാന് ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.