പാലക്കാട്:  ജില്ലയിൽ മെയ്‌ 15ന് രാവിലെ എട്ടു മുതൽ മെയ് 16 രാവിലെ എട്ടു വരെ ലഭിച്ചത് 57.9 മില്ലിമീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 9 ഇടങ്ങളിലാണ് റെയിൻ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ രേഖപ്പെടുത്തിയ മഴ താഴെ നൽകുന്നു.
പാലക്കാട് -41.2 മില്ലിമീറ്റർ
മണ്ണാർക്കാട് -68 മില്ലിമീറ്റർ
ഒറ്റപ്പാലം- 76.2 മില്ലിമീറ്റർ
ആലത്തൂർ -55.5 മില്ലിമീറ്റർ
പട്ടാമ്പി- 77 മില്ലിമീറ്റർ
ചിറ്റൂർ- 24 മില്ലിമീറ്റർ
കൊല്ലങ്കോട്- 34.2 മില്ലിമീറ്റർ
തൃത്താല- 65 മില്ലിമീറ്റർ
പറമ്പിക്കുളം- 80 മില്ലിമീറ്റർ
ഡാമുകളിലെ ജലനിരപ്പ്
ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലനിരപ്പ് എന്നിവ ക്രമത്തിൽ:
കാഞ്ഞിരപ്പുഴ ഡാം – 85.80 മീറ്റർ – 97.50 മീറ്റർ
ശിരുവാണി ഡാം- 869.08 മീറ്റർ- 878.5 മീറ്റർ
മീങ്കര ഡാം- 152.98 മീറ്റർ- 156.36 മീറ്റർ
ചുള്ളിയാർ ഡാം- 142.29 മീറ്റർ – 154.08 മീറ്റർ
വാളയാർ ഡാം- 196.61 മീറ്റർ – 203 മീറ്റർ
മലമ്പുഴ ഡാം- 103.63 മീറ്റർ – 115.06 മീറ്റർ
പോത്തുണ്ടി ഡാം – 93.30 മീറ്റർ – 108.204 മീറ്റർ
മറ്റ് നഷ്ടങ്ങൾ
ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ 14 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണ്ണമായും തകർന്നു. വിവിധയിടങ്ങളിലായി 44.16 ഹെക്ടർ കൃഷിനാശവും ഉണ്ടായി. കെ.എസ്.ഇ.ബി.യുടെ 168 കിലോമീറ്റർ വരുന്ന വൈദ്യുതി ലൈൻ, 44 പോൾസ്, 3 ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.