പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടവും ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബി ഫണ്ടില്‍ 1.3 കോടി രൂപ ചിലവഴിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ ഉപയോഗിച്ചാണ് എട്ട് ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിര്‍മ്മിക്കുന്നത്. എ. പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷനായി. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് എ.ഇ സജ്ന സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി വിജയന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാദേവി, ജില്ലാ പഞ്ചായത്ത് അംഗം ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് ദാസ്, വാര്‍ഡംഗം രാജകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.എസ് ഷീബ പ്രധാന അധ്യാപിക എ.കെ മിനി, പിടിഎ അംഗങ്ങള്‍, മറ്റു അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.