ജില്ലയിലെ കിടപ്പു രോഗികൾ ഉൾപ്പെടെ വീടുകളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന ഓക്സിജൻ ഉപയോഗം അനിവാര്യമായ വ്യക്തികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. ഓക്സിജൻ സിലിണ്ടറുകളോ മറ്റ് ശ്വസന സഹായ ഉപകരണങ്ങളോ ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ ആശാവർക്കർമാർ, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സുമാർ, പാലിയേറ്റീവ് സ്റ്റാഫ് നഴ്സുമാർ എന്നിവർ വഴി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ ആരംഭിച്ചു. വീടുകളിലോ മറ്റു സ്ഥാപനങ്ങളിലോ കഴിയുന്ന ഇത്തരം വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറണം. ഇവർക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് ജില്ലാ ഓക്സിജൻ വാർ റൂം വഴി പ്രത്യേക സജ്ജീകരണം ഒരുക്കുമെന്നും കലക്ടർ അറിയിച്ചു.
