ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച മെയ് 22 ന് രാവിലെ 11 ന് ബദിയഡുക്ക സി എച്ച് സി യില്‍ നടക്കും. എം ബി ബി എസ്സും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ജി എന്‍ എം, നേഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം. എട്ടാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ശുചീകരണ തൊഴിലാളി തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994 230230