പൊതുമേഖലാ സ്ഥാപനമായ കെ..എംഎം.എല്ലിന്റെ നേതൃത്വത്തില്‍ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കോവിഡ് രോഗികള്‍ക്കായി ഫാക്ടറിയോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക ആശുപത്രിയുടെയും അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വിലയിരുത്തി.
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പരമാവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ചികിത്സാകേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
കെ.എം.എം.എല്ലിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് ആശുപത്രി സൗകര്യങ്ങളോടുകൂടി ആയിരത്തിലധികം ഓക്സിജന്‍ ബെഡ്ഡുകള്‍ ഒരുങ്ങുന്നത്. നാല്പതിനായിരം സ്ക്വയര്‍ഫീറ്റില്‍ ആണ് താല്‍ക്കാലിക ആശുപത്രി ഒരുങ്ങുന്നത്. സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, കെ.എം.എം.എല്‍. മാനേജിംഗ് ഡയറക്ടര്‍ ജെ.ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.