ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്  വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാം  എന്ന സന്ദേശത്തോടെ പരിസ്ഥിതി  ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ ജയ് റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍  ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസ്സി ആന്റണിയെ ചടങ്ങില്‍  മൊമെന്റോ നല്‍കി ആദരിച്ചു.  ഇടുക്കി എസ് പി സി എ പ്രസിഡന്റ് എം എന്‍ ജയചന്ദ്രന്‍, തൊടുപുഴ ജയ് റാണി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസ് വെച്ചൂര്‍ എസ് എ ബി എസ്, പി ടി എ പ്രസിഡന്റ് ജോസ് തോമസ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ലണ്ടന്‍  യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ അജി പീറ്ററിന്റെ നേതൃത്വത്തില്‍ ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൃക്ഷതൈ  തുണി ബാഗ് എന്നിവ വിതരണം ചെയ്തു.
ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ തൊടുപുഴ നഗരസഭാ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങ് തൊടുപുഴ നഗരസഭ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ ഉദ്ഘടനം ചെയ്തു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഹരിലാല്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍  ഡോ അജി പീറ്റര്‍, സംസ്ഥാന കര്‍ഷ അവാര്‍ഡ് ജേതാവ് ഗോപി ചെറുകുന്നേല്‍, പ്രസ് ക്ലബ് സെക്രട്ടറി എം എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടുക്കി താലൂക്ക്  ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കട്ടപ്പന കോടതി കോംപ്ലക്‌സില്‍ പരിസ്ഥിതി ദിനാചരമവും ഫലവൃക്ഷ തൈകളുടെ വിതരണവും നടത്തി.  മുന്‍സിഫ് എന്‍.എന്‍. സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ മജിസ്‌ട്രേറ്റ് ടി. സിദ്ദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോഷി മണിമല, മുന്‍സിഫ് കൗണ്‍സിലര്‍ അഡ്വ. സണ്ണി ചെറിയാന്‍, പ്രസിഡന്റ് കെ.ജി. ഷാജിമോന്‍, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ഷാജി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
കട്ടപ്പന ബ്ലോക്ക്തല പരിസ്ഥിതി ദിനാചരണം ഇരട്ടയാറില്‍ നടന്നു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരട്ടയാര്‍ വനിതാസാംസ്‌കാരിക നിലയത്തില്‍ നടന്ന ബ്ലോക്ക്തല പരിസ്ഥിതിദിനാചരണം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും ജില്ലയുടെ  കാലാവസ്ഥയ്ക്കിണങ്ങുന്ന ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്.  ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ആദ്യ തൈവിതരണം ബി.ഡി.ഒ പി.എ മുഹമ്മദ് സലിം നിര്‍വ്വഹിച്ചു.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് മഴമറയിലും ഓഫീസിനു സമീപവുമായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഉല്പ്പാദിപ്പിച്ച 40000 ഫലവൃക്ഷതൈകളാണ് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ക്കും സ്‌കൂളുകളിലുമായി വിതരണം ചെയ്തത്. കശുമാവ് , പ്ലാവ്, പേര, കണിക്കൊന്ന, ചെറി, മഹാഗണി,വേപ്പ്, ചാമ്പ, ജാതി, ഗ്രാമ്പു തുടങ്ങിയ 17 ഇനം തൈകളാണ് നല്കിയത്.  ബ്ലോക്ക്,ഗ്രാമപഞ്ചായത്തംഗങ്ങള്‍,  ജോയിന്റ ബിഡിഒ എം.വി.അപ്രേം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്.രാജീവ്, മറ്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം ജോസുകുട്ടി അരീപറമ്പില്‍ സ്വാഗതവും പി.ആര്‍ ശ്രീകല നന്ദിയും പറഞ്ഞു.