കോഴിക്കോട്:    ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ ( ക്രോമ) ജില്ലാ ഭരണകൂടത്തിന് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കി.

ക്രോമ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഇവ വാങ്ങിയത്. ജില്ലാ കളക്ടര്‍ സാംബശിവറാവു ഉപകരണങ്ങൾ ഏറ്റുവാങ്ങി. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ക്രോമ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സബീല്‍ കാണിച്ചാടി, മുജീബ് അടിവാരം, ഉസ്മാന്‍ പി പി പെരുമണ്ണ എന്നിവർ പങ്കെടുത്തു.