ജില്ലയിൽ ലോക രക്തദാതാ ദിനത്തോടനുബന്ധിച്ചു വ്യത്യസ്ത ബോധവത്കരണ പരിപാടികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.
രക്തം ദാനം ചെയ്യൂ ലോകത്തിൻറെ സ്പന്ദനം നിലനിർത്തൂ എന്ന സന്ദേശം നൽകികൊണ്ട് ലോക രക്ത ദാതാ ദിനം ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കുട്ടപ്പൻ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. വിഷ്ണു പള്ളിയിലിന്റെ വരികൾക്ക് ശ്രീജിത്ത് എടവന സംഗീതസംവിധാനം നിര്‍വഹിച്ച് പ്രവീണ്‍ രവീന്ദ്രന്, സിമി ആന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച രക്തദാനം മഹാദാനം എന്ന ഗാനം അടിസ്ഥാനമാക്കി തയ്യാറാക്കിയ തീം സോങ്ങിനനുസരിച്ചുള്ള ‘ഡാന്‍സ് ചലഞ്ച് ‘ വീഡിയോയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രക്ത ദാനത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനും രക്തദാതാക്കളെ ആദരിക്കുന്നതിനും രക്തം ദാനം നൽകിയവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കും. രക്തം ദാനം ചെയ്യാനെത്തുന്നവരെ ആദരിക്കൽ ഉൾപ്പെടയുള്ള ചടങ്ങുകളും ഉണ്ടാകും. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി എൻ എസ് എസ് വോളണ്ടിയർമാർ, എസ് പി സി കേഡറ്റുകൾ, റെഡ് റിബൺ ക്ലബ് അംഗങ്ങൾ എന്നിവർക്കായി വെബ്ബിനാറും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കൺട്രോൾ യൂണിറ്റ് , ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.രക്തദാനത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാന്‍ ഈ ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനായി
ഗാനത്തിനൊത്തുള്ള നൃത്തചുവടുകളുടെ വീഡിയോ ജൂൺ 30നകം massmediaekm1@gmail.com ലേക്ക് മെയിൽ ചെയ്യേണ്ടതാണ്. പ്രചാരണാർത്ഥം ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ്, ഇൻസ്റ്റാഗ്രാം,യൂട്യൂബ് ചാനൽ,എന്നിവയിൽ പോസ്റ്റ് ചെയ്യുന്നതാണ്.
14/06/21
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
എറണാകുളം