ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങി ആരോഗ്യ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ബോധവത്ക്കരണ സന്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ വിഭാഗം വിവിധ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കുമ്പോള്‍ ഇനി പറയുന്നത് നീനു. സന്ദേശങ്ങൾക്ക് ഒരു ഏകതാസ്വഭാവവും തനിമയും  നിലനിർത്തുന്നതിനും കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും ‘നീനു ടോക്‌സ്’ എന്ന പേരിൽ ഒരു ഐക്കോൺ രൂപപ്പെടുത്തി. ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്ന ബോധവത്ക്കരണ സന്ദേശങ്ങളിൽ ഇനി ‘നീനു’വും ഉണ്ടാകും. ലോഗോയുടെ ഔദ്യോഗിക പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എല്‍. അനിതകുമാരി നിർവ്വഹിച്ചു.