കൊച്ചി: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലേലിമേട്ടില്‍ പുതുതായി ആരംഭിക്കുന്ന സിദ്ധ ഡിസ്പെന്‍സറിയിലേയ്ക്ക് അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസില്‍ താഴെയുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12- ന് രാവിലെ 11 ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 12 രാവിലെ 11-ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഹാജരാകണം.
