കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യർക്ക് തൊഴിൽ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒരു വില്ലേജിൽ ഒരു സംരംഭം എന്ന പദ്ധതി നടപ്പാക്കുന്നു. ഇരുപത്തയ്യായിരം മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കാം.

പദ്ധതി തുകയുടെ 95 ശതമാനം ബാങ്ക് വായപയും 25 മുതൽ 35 ശതമാനം വരെ സബ്സിഡിയും ലഭിക്കും. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 40 ശതമാനം സബ്സിഡി ലഭിക്കും. താല്പര്യമുള്ളവർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04812560586, 9496174175.