പാലക്കാട്:   കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടര് ആന്റ് സാനിറ്റേഷന് വകുപ്പിന്റെ ആഭിമുഖ്യത്തില് സ്വച്ച്ഭാരത് മിഷന് (ഗ്രാമീണ്) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തില് ഷോര്ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
10 വയസ്സിനു മുകളില് പ്രായമുള്ള ഇന്ത്യന് പൗരന്മാര്ക്കും ഗ്രാമീണ മേഖലയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കും എന്.ജി.ഒകള്ക്കും മത്സരത്തില് പങ്കെടുക്കാം. ഒരു മിനിറ്റു മതല് അഞ്ചു മിനിറ്റു വരെയുള്ള ഷോര്ട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്. ഏതു ഇന്ത്യന് ഭാഷയിലും ചിത്രീകരിക്കാം. ആകെ 35 ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസാണ് വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്ക്ക് ലഭിക്കുക.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് മത്സരത്തിനുള്ള എന്ട്രികള് അയക്കേണ്ടത്
1. പ്രമേയം: ഒഡിഎഫ് പ്ലസിന്റെ ആറുഘടകങ്ങള് ജൈവമാലിന്യ പരിപാലനം, ഗോബര്ധന്, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ഗ്രേവാട്ടര് പരിപാലനം, കക്കൂസ് മാലിന്യ പരിപാലനം, ശുചിത്വ പെരുമാറ്റത്തിലുണ്ടായ മാറ്റം.
2. ഭൂമിശാസ്ത്രം: സിനിമകള് ഒരു സമഗ്ര സ്വച്ഛതാ (ശുചിത്വ) സന്ദേശം പകര്ത്തണം. അഞ്ച് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില് – മരുഭൂമി, മലയോര പ്രദേശം, തീരപ്രദേശങ്ങള്, സമതലങ്ങള്, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം എന്നിങ്ങനെ പ്രദേശങ്ങളായി തിരിച്ച് ഗ്രാമപ്രദേശങ്ങളില് ഖര അല്ലെങ്കില് ദ്രവ മാലിന്യ നിര്മ്മാര്ജ്ജനവുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങള് നല്കണം.
മത്സരത്തില് പങ്കെടുക്കുന്നതിനായി തയ്യാറാക്കുന്ന വീഡിയോകള് യുട്യൂബ് ചാനലില് അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mygov.in പോര്ട്ടലില് ലഭ്യമായിട്ടുള്ള https://innovativeindia.mygov.in/sbmg-innovation-challenge ഓണ്ലൈന് അപേക്ഷ ഫോമിനൊപ്പം സമര്പ്പിക്കണം. എന്ട്രികള് അയക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 15.