പാലക്കാട്:   കോവിഡ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ മറികടക്കുന്നതിന് റിസർവ് ബാങ്ക് നബാർഡ് മുഖേന ലിക്യുഡിറ്റി ഫെസിലിറ്റി (എസ്.എൽ.എഫ് 2) എന്ന പേരിൽ ഹ്രസ്വകാല വായ്പകൾ നൽകുന്നു.

കേരള ഗ്രാമീൺ ബാങ്ക്, കേരള ബാങ്ക് എന്നിവ മുഖേന 6.4 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ആവശ്യമുള്ള കർഷകർ അതത് സർവീസ് ഏരിയയിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ, ഗ്രാമീണ ബാങ്കുകൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.