മലപ്പുറം: ഫറൂഖ് കോളജ് -വാഴക്കാട് റോഡില്‍ ജൂണ്‍ 26 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. അരീക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇടശ്ശേരിക്കടവ്-ചെറുവാടി-കൂളിമാട്- മാവൂര്‍ വഴിയും ഫറൂഖ് കോളജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ആക്കോട് -പുതിയേടത്തു പറമ്പ വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
