മലപ്പുറം:   ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയിലുള്ളതും ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കുന്നു.

തൊഴിലാളികളുടെ പേര് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ എന്നിവ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ www.labourwelfarefund.in ല്‍ അപ്‌ലോഡ് ചെയ്യണം. കോവിഡിന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികള്‍, സര്‍ക്കാര്‍ പൊതുമേഖലയില്‍ മാസവേതനം ലഭിച്ചിട്ടുള്ളവര്‍, മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2505135